Spread the love

ഇന്നത്തെ തലമുറയ്ക്ക് വിവാഹം എന്നത് ഒരു പേടിസ്വപ്നം ആണെന്ന് തന്നെ പറയാം. അത്തിനു കാരണം നിരവധി സ്ത്രീകളാണ് ഇന്നും ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോകുന്നത്.

കൂടാതെ അവർ അഡ്ജസ്റ്റ് ചെയ്യുന്നതും നിരവധി കാര്യങ്ങൾക്കാണ്‌ ജോലിയുണ്ടെങ്കിൽ പോലും വീട്ടിലെ ജോലികളെല്ലാം തനിയെ ചെയ്യണം. ഒന്ന് ഉറങ്ങണമെങ്കിൽ അവർക്ക് ഇഷ്ടമുള്ള സമയത്ത് സാധിക്കണമെന്നില്ല കഴിയില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ, ഇഷ്ടത്തിന് പുറത്തുപോവാനോ സാധിക്കില്ല അങ്ങനെ നീളുമത്. ഇപ്പോഴിതാ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു യുവതി റെഡ്ഡിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാൻ സമ്പാദിക്കുന്നുണ്ട് എന്ന് കരുതുക. ഞാൻ അവിവാഹിതയാണെങ്കിൽ, എന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഒരു കപ്പ് ചായയോടെ ആയിരിക്കും ഞാൻ ഉറക്കമുണരുക. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോകാൻ റെഡിയാകാം. ദിവസം മുഴുവനും ഓഫീസിൽ ജോലി ചെയ്ത ശേഷം വിശ്രമിക്കാം’

എന്നാൽ, താൻ വിവാഹിതയായാലോ, പാചകം, തുണി അലക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യണം. അതും തന്റെ മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരുടെയും. യുവതി പറയുന്നു.

‘അപ്പോൾ ചിലർ ചോദിക്കുന്നത് നിങ്ങൾക്ക് ശമ്പളമുണ്ടെങ്കിൽ പാചകത്തിനും ക്ലീനിം​ഗിനും ഒക്കെയായി ഒരു ജോലിക്കാരിയെ നിയമിക്കാമല്ലോ എന്നാണ്. അതും എന്റെ ശമ്പളത്തിൽ നിന്നും നൽകണം. ഒന്നുകിൽ പുരുഷന് വീട്ടുജോലിക്ക് തന്നെ കിട്ടും അല്ലെങ്കിൽ തന്റെ ശമ്പളത്തിൽ നിന്നും ഒരു ജോലിക്കാരിയെ. ഇതിൽ എനിക്ക് എന്താണ് നേട്ടം? അപരിചിതരുടെ കൂടെ താമസിക്കുന്നതിലൂടെ തൻ‌റെ സുഖസൗകര്യങ്ങളും ശമ്പളവും മാത്രമാണ് കുറയുന്നത്’ എന്നും യുവതി പറയുന്നു.