Spread the love

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോകൾ കാണുമ്പോൾ അറിയാതെ നമ്മൾ ചോദിച്ചു പോകാറില്ലേ, ശരിക്കും ഇതൊക്കെ ഉള്ളതായി. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ടെങ്കിലും ഇതുപോലെ ഒരു വീഡിയോ നമ്മൾ ഇതിന് മുമ്പ് നമ്മൾ കണ്ടിട്ടുണ്ടാവില്ല. നിങ്ങൾ കണ്ടിട്ടുണ്ടോ തൊപ്പി വച്ച രാജവെമ്പാലയെ. എന്നാൽ ഇതാ അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.

ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കടിക്കാൻ പ്രേരിപ്പിച്ച് യുവാവ്. പാമ്പിന്റെ തലയിൽ നെയ്തെടുത്ത ചെറിയ തൊപ്പി കെട്ടിവച്ചിട്ടുണ്ട്. കൂടാതെ പലപ്പോഴായി അദ്ദേഹം പാമ്പിനെ പ്രകോപിക്കുന്നുമുണ്ട്.

പാമ്പിനടുത്തായി അടുത്തായി യുവാവിരുന്ന് വെള്ളമോ മറ്റോ കുടിക്കുന്നതും വീഡിയോയിൽ കാണാം. സഹബത് ആലം എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

അതേസമയം യുവാവ്, അതിനെ പ്രകോപിപ്പിക്കാൻ നോക്കുന്നതും വിഡിയോയിലുണ്ട്. ഇടയ്ക്ക് പാമ്പ് അയാൾക്ക് നേരെ തിരിയുകയും കടിക്കാനായുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം നമ്മുക്ക്.

എന്നാൽ ഇതെങ്ങെനെ സാധിച്ചു. ആഹ് തൊപ്പി എങ്ങനെ വെച്ചു ഇന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൂടാതെ എന്തിനാണ് ആ പാമ്പിനെ ഇങ്ങനെ ശല്ല്യപ്പെടുത്തുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

https://www.instagram.com/reel/DJYcSQzyTip/?igsh=MWljb3I0MWJtMDJ2cA==