കൊച്ചി: കായലിലേക്ക് മടങ്ങി മാലിന്യക്കൂട് വലിച്ചെറിഞ്ഞ പരാതിയിൽ ഗായകൻ എം ജി ശ്രീകുമാറിന് ഇരുപത്തയ്യായിരം രൂപ പിഴ. കൊച്ചിയിലാണ് സംഭവം.നേരത്തെ ബോൾഗാട്ടി പാലസിൽ ഉള്ള എംജി ശ്രീകുമാറിന്റെ വസതി തീരദേശ പരിപാലന ചട്ടം അനുസരിച്ചല്ല നിർമ്മിച്ചു എന്ന് ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി വന്നിരുന്നു.
കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായ ത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊ ബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീ കുമാറിനു ലഭിച്ചത് 25,000 രൂപയു ടെ പിഴ നോട്ടിസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്‌ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽ കിയത്. തുടർന്നു ഗായകൻ കഴി ഞ്ഞ ദിവസം പിഴ ഒടുക്കി.
ശ്രീകുമാറിന്റെ വീട്ടിൽ നിന്നാ ണു മാലിന്യം വലിച്ചെറിയുന്നതെ ന്നു വിഡിയോയിൽ വ്യക്തമാ ണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.
നാലു ദിവസം മുൻപ് സമൂഹ മാധ്യമത്തിലൂടെ മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്‌താണ് വിഡിയോ പോസ്‌റ്റ് ചെയ്തത്. പൊതുസ്‌ഥലത്തു മാലിന്യം വലി ച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറു പടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്‌ഥല ത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്‌ഥിരീകരിച്ചു. തുടർന്നു പഞ്ചാ യത്ത് രാജ് ആക്ടിലെ ബന്ധപ്പെ ട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറി യിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷി കം ലഭിക്കുമെന്നും മന്ത്രി വ്യക്ത മാക്കിയിട്ടുണ്ട്.