വൈക്കം: വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശി ലാല്‍ചന്ദ് മമൂദ് (36) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കാരയില്‍ ഭാഗത്തുള്ള വീട്ടില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തുന്നത്. ഇയാള്‍ താമസിച്ചുകൊണ്ടിരുന്ന ഷെഡിനോട് ചേര്‍ന്ന് മുറ്റത്തായിരുന്നു ആറടിയോളം പൊക്കം വരുന്ന കഞ്ചാവ് ചെടി രഹസ്യമായി നട്ടുവളര്‍ത്തിയിരുന്നത്.
വൈക്കം സ്റ്റേഷന് എസ്.ഐ ജയകൃഷ്ണന്, എ.എസ്.ഐ അജിത, സി.പി.ഓമാരായ വിജയശങ്കര്‍, സന്തോഷ് ചന്ദ്രന്, അജീഷ്, സുദീപ്, പ്രവീണോ, ശ്രീരാജ്, പുഷ്പരാജ്, മനോജ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.