വൈക്കം സ്വദേശി ജോയ് മാത്യു (47) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ശ്രീദേവി ജോയിയുടെ ഭർത്താവാണ്.
13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.
വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ.
ശ്രീദേവി ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്നു