ലണ്ടൻ: ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ (KNUK) രണ്ടാം സമ്മേളനത്തിന് വിജയകരമായ സമാപനം. യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുമായി കോൺഫറൻസിൽ പങ്കെടുത്തത് ആയിരക്കണക്കിന് നേഴ്സുമാർ.
യുകെയിലെ നഴ്‌സുമാരുടെ രജിസ്‌ട്രേഷനും നിയമനങ്ങളും നിയന്ത്രിക്കുന്ന നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അഥവാ NMC യുടെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ്, യുകെയിലെ ആദ്യ മലയാളി എംപിയും നഴ്‌സുമായി സോജൻ ജോസഫ്, ആർസി.എൻ. RCN, പ്രസിഡന്റും മലയാളി നഴ്‌സുമായി ബിജോയ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം ആരോഗ്യമേഖലയിലെ മറ്റുപ്രമുഖരും പങ്കെടുത്ത സമ്മേളനം എന്തുകൊണ്ടും യുകെയിലെ മലയാളി നഴ്‌സുമാരുടെ അപൂർവ്വ സംഗമവേദികളിൽ ഒന്നായി മാറി.
യുകെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയുടെ ചരിത്രര്‍ത്തിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു ശനിയാഴ്ച മെയ് 17 ാം തീയതി ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ അരങ്ങേറിയത്. യുകെയുടെ നാനാഭാഗത്തു നിന്നൂം ഒത്തുകൂടിയ ആയിരത്തോളം നഴ്‌സുമാര്‍ മലയാളി ഐക്യം അരക്കിട്ടുറപ്പിച്ചു.
മനീഷ് അനീഷ്, അനിത ഫിലിപ്പ്,ജോയ്സി ജോർജ്, അജിമോൾ പ്രദീപ്, റോസ്മേരി തോമസ് എന്നിവർ ഓരോ കരിയർ സ്റ്റേഷനുകളും ലീഡ് ചെയ്തു. അതിനുശേഷം നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കള്‍ച്ചറന്‍ പ്രോഗ്രാമുകളായി. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നഴ്‌സുമാര്‍ വിവിധ നൃത്തരൂപങ്ങൾ സ്റ്റേജില്‍ അവതരിപ്പിച്ചു.