Spread the love

കെറ്ററിംഗ്: ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സംസാരിച്ചിരിക്കെ കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങിയ കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ സംസ്‌കാരം ഈമാസം 14ന് നടക്കും. 13ന് വൈകിട്ട് 5.30 മുതല്‍ എട്ടു മണി വരെ കെറ്ററിംഗിനെ സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 14ന് രാവിലെ ഒന്‍പതുമണിയ്ക്ക് ജപമാലയും 9.30ന് വിശുദ്ധ കുര്‍ബാനയും നടത്തി ഉച്ചയ്ക്ക് 12 മണിയോടെ കെറ്ററിംഗ് വാറെന്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

വേക്ക് സര്‍വ്വീസില്‍ മാത്രമായിരിക്കും ഷൈജുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും അനുശോചനം രേഖപ്പെടുത്തുവാനും വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഇടവകകള്‍ക്കും സാധ്യമാകുകയെന്ന് കുടുംബം അറിയിച്ചു.

ഷൈജു ഫിലിപ്പ് മാര്‍ച്ച് 23-ാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത്. കുടുംബവുമൊത്ത് സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു.

ഉടന്‍ സഹായവുമായി പാരാമെഡിക്സ് ഷൈജുവിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആന്‍സിലുമാണ് ഷൈജുവിന്റെയും ലിന്‍സിയുടെയും മക്കള്‍.

സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St Edwards RC Church, Kettering, NN15 7QQ

സെമിത്തേരിയുടെ വിലാസം

Warren Hill, Kettering NN16 8XE