Spread the love

തൃശൂർ: കൊരട്ടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.two dead, including a child, in a car accident in Koratti,

പുലർച്ചെ ആറുമണിയോടെ ആണ് കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽ മരിച്ച ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. അതേസമയം ഇവരുടെ പരിക്ക് ഗുരുതരമല്ല. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ.പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മരത്തിൽ ഇടിച്ച കാറ് മറിയുകയായിരുന്നു. അപകട കാരണം ഉറങ്ങിപ്പോയതാകാംഎന്നാണ് പ്രാഥമിക നിഗമനം