Spread the love

ടൂറിസം പ്രമോഷൻ ആൻഡ് വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖൃത്തിൽ ഡിടിപിസിയുടെ സഹകരണത്തോടെ നിറവ് 2025 പദ്ധതിയുടെ ഭാഗമായി വയോജന സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു.

സമൂഹത്തിലെ നിരാലംബരും പാർശ്വവൽക്കരിക്കപ്പെട്ടതുമായ വയോജനങ്ങളുടെ ജീവിത സായാഹ്നത്തിൽ തീർത്ഥാടക കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങും സന്ദർശിച്ച് അവർക്ക് മാനസിക ഉല്ലാസവും സംതൃപ്തിയും പ്രദാനം ചെയ്യുക എന്ന ജീവകാരുണൃ പ്രവൃത്തി ലക്ഷൃമാക്കിയാണ് ടൂറിസം സൊസൈറ്റി ഈ പദ്ധതി നടപ്പാക്കുന്നത്. തിടനാട് മൂന്നാംതോട് നസ്രത്ത് ആനന്ദഭവനാംഗങ്ങളും തീക്കോയി പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായ വയോജനങ്ങൾക്കാണ് ആലപ്പുഴ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനമൊരുക്കിയത്.വേമ്പനാട്ട് കായലിലെ പുന്നമടയിൽ ബോട്ടു യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവും ഇതിന്റെ ഭാഗമായി നടന്നു.60 വയസുമുതൽ 85 വയസുവരെയുള്ള 40 വയോജനങ്ങളാണ് വിനോദയാത്രയിൽ പങ്കെടുത്തത്.

ഏസി ടൂറിസ്റ്റ് ബസിൽ ഒരുക്കിയ യാത്ര തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയാ ജോസഫ് പൊട്ടനാനി ഫ്ലാഗ്ഓഫ് ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി വിനാദയാത്ര ഉത്ഘാടനം ചെയ്തു.
വയോജനങ്ങളുടെ ക്ഷേമത്തിനായി ത്രിതല പഞ്ചായത്തുകളും കേന്ദ്രസംസ്ഥാന സർക്കാരുകളും സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശൃപ്പെട്ടു.

കോട്ടയം ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കാൻ ടൂറിസം പ്രമോഷൻ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദനം ചെയ്യുന്നുവെന്നും അദ്ദേഹം വൃക്തമാക്കി.
സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഇത്തരത്തിലുള്ള ആത്മീയ വിനോദ സഞ്ചാര യാത്രകൾക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്രാന്റ് അനുവദിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
സൊസൈറ്റി പ്രസിഡണ്ട് ജോർജ് തോമസ് ഇലഞ്ഞിമറ്റം,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഓമന ഗോപാലൻ,സെക്രട്ടറി അഡ്വ. ബിജു സെബാസ്റ്റൃൻ, ഉഷാ കുമാരി പിജി, ഓമന പി ടി , കെഎസ് ജോർജ്, സി. സിലിയ, സിന്ധു ജോർജ് എന്നിവർ  നേതൃത്വം നൽകി.