കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാദികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയ കുളത്തിനെയും, അസി. വികാരി ഫാ. ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെടു.
പൂഞ്ഞാറിലെ മുസ്ലീം സഹോദരൻമാരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം മുസ്ലീം സമൂഹത്തെ ഒന്നടക്കം ചീത്ത വിളിച്ച് വെറുപ്പിച്ച് അവർക്കെതിരെ നിരന്തര അധിക്ഷേപം നടത്തി ക്രിസ്ത്യൻ – ഹിന്ദു വിഭാഗങ്ങളുടെ വോട്ട് നേടാനുള്ള കുതന്ത്രമാണ് ജോർജ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
സ്വന്തം കുടുംബത്തിൽ
മതംമാറ്റം നടത്തിയ ജോർജിന് ലൗ ജിഹാദിനെക്കുറിച്ച് പറയാൻ അർഹത ഇല്ല.
ക്രിസ്ത്യൻ പെൺകുട്ടികൾ വേലി ചാട്ടക്കാരാണെന്ന പ്രചരണം നടത്തുന്ന ജോർജ് കത്തോലിക്ക സമൂഹത്തിന് അപമാനമാണെന്നും കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭയെ തകർക്കാനും ആക്ഷേപിക്കാനും ഉള്ള ആസൂത്രിത നീക്കമാണ് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് സജി മഞ്ഞടമ്പിൽ പറഞ്ഞു.
കത്തോലിക്കാ സഭയെയും , മുസ്ലിംമത വിഭാഗത്തെയും ആക്ഷേപിക്കുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്നതിൽ നിന്ന് പി.സി.ജോർജും, ആർ.എസ്.എസും പിന്തിരിയണമെന്നും നേതാക്കൾ കോട്ടയം പ്രസ് ക്ലബിൽ ആവശ്യപ്പെട്ടു.
ഫ്രഫ.ബാലു ജി വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, ഗണേഷ് ഏറ്റുമാനൂർ, രാജേഷ് ഉമ്മൻ കോശി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.