പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു.അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. കുട്ടി ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു.three Year Old Dies After Accidental Rat Poison Ingestion
കുട്ടിയെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.