പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 3.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പത്ത് വയസുകാരനായ മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതാണ് ഇയാളുടെ രീതി. മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചോ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞോ എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പ്പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരി എത്തിച്ചു നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.