Spread the love

ഉസലംപെട്ടി സ്വദേശി അജിത്ത് ( 27 ) എന്നയാളാണ് പോലീസ് പിടിയിൽ ആയത്.

18 ന് രാത്രി 10 മണിയോടെ ഏറ്റുമാനൂരുള്ള 60 വയസ്സുള്ള തങ്കമ്മ എന്ന സ്ത്രീയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് അവരെ മർദ്ദിച്ച് അവശയാക്കി കാതിൽ കിടന്ന കമ്മലുകൾ ബലമായി ഊരിയെടുത്തു കടന്നുകളഞ്ഞു.                                                                                                                          കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കണ്ടുപിടിക്കുകയായിരുന്നു. കുറച്ചു നാളുകളായി പ്രതി ഏറ്റുമാനൂർ പേരൂർ ഭാഗത്തു വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

പ്രതിയെ 25.05.25 തീയതി ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ അൻസൽ എ. എസ്. ന്റെ നേതൃത്വത്തിൽ എസ്. ഐ. അഖിൽ ദേവ്, എ. എസ്. ഐ. വിനോദ് വി. കെ., അംബിക, എസ്. സി. പി. ഓ. സുനിൽ കുര്യൻ, ജിജോ ജോൺ, രഞ്ജിത് കൃഷ്ണൻ സി. പി. ഓ. അജിത് എം. വിജയൻ, സനൂപ്, അനീഷ് വി. കെ. എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.