കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടി ല്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ആണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. പ്രതി കുറ്റത്യം നടത്തിയത് സ്വബോധത്തോടെയാണ് എന്ന് പോലീസ് പറയുന്നു . രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി, പുതിയ കത്തിവാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം.thamarassery murder husband kills wife
അതേസമയം മൂന്നു വയസ്സുകാരിയായ മകള്‍ സെന്നുവിനു പെരുന്നാള്‍ വസ്ത്രവുമായി വരാമെന്നു പറഞ്ഞു പോയ യാസിര്‍ വൈകുന്നേരം മടങ്ങിയെത്തിയത് ഭാര്യ ഷിബിലയെ കൊലപ്പെടുത്താനുള്ള കൊലക്കത്തിയുമായാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവില്‍ ഷിബിലയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് മകള്‍ക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചത്.
അതിനിടെ യാസിർ ലഹരിക്ക് അടിമയായിരുന്നെന്ന് ഷിബിലയ്ക്ക് അറിയാമായുരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ യാസറിനെ വിവാഹം കഴിക്കണമെന്നു ഷിബില വാശി പിടിക്കുകയായിരുന്നു. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം.
എന്നാൽ വിവാഹ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങൾ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുൻപ് മകളുമായി സ്വന്തം വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പോലീസിൽ പരാതിയും നൽകി. എന്നാൽ ഇതിൽ പോലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. നോമ്പുതുറയ്ക്കിടെ യാസിർ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഷിബിലയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.