കോട്ടയം: ഹിമവാനിൽ നിന്നും തെളിഞ്ഞ നീരുറവയായി ആരംഭിച്ച ഗംഗാ നദിയെ പോലെ ഭാരതമൊട്ടൊകെ ഒഴുകി ഭാരത സംസ്കാരത്തിന്റെ പ്രതീകമായതു പോലെയാണ് ചിന്മയാനന്ദ സ്വാമികൾ ഭാരതത്തിന്റെ , ഭഗവത് ഗീതയുടെ പ്രചാരകനായതെന്ന് സ്വാമി ശരദാനന്ദ സരസ്വതി വൃക്തമാക്കി.
ചിന്മയ മിഷന്റെ നേതൃത്വത്തിൽ ചിന്മയാനന്ദ സരസ്വതി സ്വാമികളുടെ 109മത് ജയന്തി ആഘോഷ വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പിറവം ചിന്മയ ഇൻറർനാഷണൽ ഫൗണ്ടേഷൻ ആചാര്യ സ്ഥാനം വഹിക്കുന്ന ശാരദാനന്ദ സരസ്വതി സ്വാമികൾ .
ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് ഗുരുപാദുക പൂജ, ഗുരു അഷ്ടോത്തരം എന്നീ പൂജകൾ, ഭജൻസ് എന്നിവയും നടന്നു.
പിറവം ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആചാര്യൻ ശാരദാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
ചിന്മയ മിഷൻ പ്രസിഡണ്ട് എൻ രാജഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എ .എസ് . മണി മുഖ്യപ്രഭാഷണം നടത്തി.
ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. സുജാത ഹരി മോഹൻ, എന്നിവർ സംസാരിച്ചു.