Spread the love

കോട്ടയം: മാഹാത്മാഗാന്ധി സര്‍വകലാശാല മെസിലെ മേശപ്പുറത്ത് പാത്രം നക്കിതുടയ്ക്കുന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍. വിദ്യാര്‍ഥികള്‍ എടുത്ത ചിത്രമാണിത്

എംജി സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസിലെ മേശയില്‍നിന്നാണ് തെരവുനായ ഭക്ഷണം കഴിക്കുന്നത്.നായ കഴിച്ച പ്ലേറ്റില്‍ ഇനി ഭക്ഷണം കഴിക്കേണ്ടി വരുമോയെന്നു വിദ്യാര്‍ഥികളുടെ ചോദ്യം. കഴിഞ്ഞ ദിവസമാണു സംഭവം.

വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പേവിഷ ബാധ അടക്കം പ്രശ്‌നങ്ങള്‍ ഉയരുമ്പോഴാണ് ഇത്. നായ്ക്കളെ തുരത്താന്‍ നടപടിയില്ലെന്നാണു പരാതി. മെസ് പരിസരത്ത് ഒട്ടേറെ നായ്ക്കള്‍ കറങ്ങിനടക്കുന്നുണ്ട്.
സര്‍വകലാശാല വളപ്പില്‍ 250ലധികം നായ്ക്കളുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അടുത്തയിടെ തെരുവുനായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ അധ്യാപിക വീണ് കാലൊടിഞ്ഞ് ചികിത്സയിലാണ്.