ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം. ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടമുണ്ടായത്. ആയിരത്തോളം പേരാണ് സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും 7 മരണം
