ആലപ്പുഴ: മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ ആലപ്പുഴ കടപ്പുറത്തെ കടകള്‍ അടച്ചിടാന്‍ പോലീസിന്റെ നോട്ടീസ്.
നാളെ കെപിഎംഎസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകള്‍ അടച്ചിടാന്‍ ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നല്‍കിയത്. 84 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്.വിജയന്‍ വ്യക്തമാക്കി.
വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്. നടപടിയില്‍ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) രംഗത്തെത്തി. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമെന്ന് ആലപ്പുഴ ബീച്ച് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രതികരിച്ചു. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.