Spread the love

കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ പറഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് പുറത്തായതോടെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി. ബുധനാഴ്ച രാത്രി 11ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. മുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷൈനിനു വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.