തീരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. യുവതി നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് നൃത്തം ചെയ്തത്.
യുവതി അപകടകരമായ രീതിയിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയുകയും അത് റീൽസ് എടുക്കുകയും ചെയ്തതോടെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം നടന്നത്.
അതേസമയം തന്റെ റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയിരുന്നില്ല എന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. കൂടാതെ തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല എന്നും ആരും വിഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു.
യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.