Spread the love

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയും ലോകരാജ്യങ്ങളിൽ വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ അമേരിക്കയിൽ തരംഗമായി ശശി തരൂർ.

അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കുള്ള സർവ്വകക്ഷി സംഘത്തെ നയിക്കുന്നത് ശശി തരൂർ എംപിയാണ്. പര്യടനത്തിന്റെ ഭാഗമായി ന്യുയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന യോഗത്തെ അഭിസംബോധന ചെയ്തത് ശശി തരൂരാണ്.

പഹൽഗാമിലെ നിരപരാധികളായ വിനോദ സഞ്ചാരികളെ മതം നോക്കി വെടിവെച്ചു കൊന്ന കൊടുംക്രൂരതയ്ക്കാണ് ഇന്ത്യ മറുപടി നൽകിയതെന്ന് ശശി തരൂർ വിശദീകരിച്ചു. അതിർത്തി കടന്ന് വന്നു നടത്തുന്ന ഭീകര പ്രവർത്തനത്തിന് ഇത്തരത്തിലുള്ള മറുപടി കൊടുക്കാതെ കഴിയില്ല.ഒരു രാജ്യത്തിൻറെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിന് അത് അനിവാര്യമാണ്.

ഭീകരാക്രമണത്തിന്റെ ദുരന്തം അനുഭവിക്കുന്ന ന്യൂയോർക്കിൽ ഇക്കാര്യം വിശദീകരിക്കുമ്പോൾ താൻ വല്ലാതെ വികാരഭരിതനാകുന്നു. സ്വാതന്ത്ര്യത്തിന്റെ കാലം മുതൽ ഇന്ത്യയിൽ ഭീകരവാദത്തെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ അതിൻറെ ഭവിഷ്യത്ത് അറിയിക്കാതെ തരമില്ല. പാക് ആസ്ഥാനമായ ‘ഭീകര സംഘടന കാശ്മീരിലെ ആക്രമണം കഴിഞ്ഞ ഉടനെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. നിലനിൽപ്പിന്റെ ഭാഗമായാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിന്റെയും തുടർ പോരാട്ടത്തിന്റെയും സാഹചര്യം തരൂർ വിശദമായി വിശദീകരിച്ചു.

ലോകത്തിലെ പ്രധാന മാധ്യമങ്ങൾ എല്ലാം തന്നെ തൽസമയം തരൂന്റെ വാർത്താസമ്മേളനം ലൈവ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരൂരിന്റെ പ്രഭാഷണം വൈറൽ ആയിരിക്കുകയാണ്.