ചിന്തവിഷ്ടയായ ശ്യാമള ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റ് സിനിമയാണ്. ഇന്നും ചിത്രത്തില്‍ നായികയായിട്ടെത്തിയ സംഗീതയെ ആരും മറന്ന് കാണില്ല. താഴ്ത്തിന് നാട്ടിന്‍പുറത്തുകാരിയായ ശ്യാമളയുടെ ജീവിതം മനോഹരമാക്കാന്‍ സാധിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ യതാർത്ഥ പ്രായത്തെക്കാൾ വളരെ പ്രായം കൂടി സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിൽ ചെയ്തിട്ടുള്ളതെന്ന് പറയുകയാണ് നടി സംഗീത. തന്റെ യതാർത്ഥ പ്രായത്തെക്കാൾ, എത്രയോ മുതിർന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഞാൻ സിനിമയിൽ ചെയ്തിട്ടുള്ളത്. രാജ്കിരൺ സാറിന്റെ മാത്രമല്ല, അന്ന് മമ്മൂട്ടി സാറിന്റെയും പ്രഭു സാറിന്റെയുമെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും എന്റെ നായകന്മാരുടെ പ്രായം എന്നെ അധികം ചിന്തിപ്പിച്ചിട്ടേയില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സ്റ്റാർഡമോ നോക്കാറില്ല. ഇന്നും അത് അങ്ങനെ തന്നെയാണ്.
അർജുൻ അശോകന്റെ അമ്മയായിട്ടാണ് ചാവേർ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചത്. അർജുനും എനിക്കും വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ എന്നെ സംബന്ധിച്ച് കഥാപാത്രമാണ് പ്രധാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിനെ അകറ്റി നിർത്താറില്ല, അങ്ങനെ എന്റെ പ്രായം ആരെങ്കിലും അറിയണം എന്ന നിർബന്ധവും എനിക്കില്ല.
അതേസമയം 16 വയസുള്ളപ്പോൾ തന്നെക്കാൾ മുപ്പത് വയസ്സ് കൂടുതലുള്ള രാജ്കിരണിന്റെ ഭാര്യയായിട്ടായിരുന്നു സംഗീത നായികയായി അഭിനയിച്ചത്. അഞ്ച് വയസ്സുകാരന്റെ അമ്മയായി. എങ്ങനെ അതിന് സമ്മതിച്ചു എന്ന ചോദ്യത്തിന് ഇന്ന് വ്യക്തമായ ഒരു മറുപടി സംഗീതയ്ക്കില്ല.