Spread the love

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ശുഭം എന്ന തെലുങ്ക് ചിത്രം. ഈ ചിത്രം റിലീസ് ചെയ്തതിന്റെ സന്തോഷത്തില്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
രാജ് ആന്‍ഡ് ഡികെയുടെ സംവിധായകന്‍ രാജ് നിദിമോരുവിനൊപ്പം പോസ് ചെയ്ത ഒരു കൂട്ടം ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ഫോട്ടോയില്‍, വിമാനത്തില്‍ രാജിന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന സാമന്ത. പിന്നെ ഗോസിപ്പുകാര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍പ്പരം വേറൊന്ന് വേണ്ടല്ലോ.

ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ആരാധകരില്‍ അവരുടെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ ജിജ്ഞാസ ഉണര്‍ത്തിയിരന്നു.

എന്നാല്‍, സാമന്തയോ രാജോ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു.

‘എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ഞാന്‍ സ്‌നേഹവും ആശംസകളും നല്‍കുന്നു” എന്നാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ രാജിന്റെ ഭാര്യ ശ്യാമലി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

2015ലാണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിശാല്‍ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്‌റ എന്നീ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമലി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ അവര്‍ ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പോ എന്നിവയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, രാജും ശ്യാമലിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകളില്ല. ശ്യാമലിയില്‍നിന്ന് രാജിനെ സാമന്ത തട്ടിയെടുക്കുമോയെന്നാണ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

സാമന്തയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ശുഭം മെയ് 9ന് ആണ് റിലീസ് ചെയ്തത്. പ്രവീണ്‍ കണ്‍ഡ്രെഗുല ആണ് സംവിധാനം.