ന്യൂഡല്‍ഹി : എമ്പുരാനി’ലേത് രാജ്യവിരുദ്ധ, ഹിന്ദുവിരുദ്ധ അജന്‍ഡയാണെന്ന് ആര്‍എ സ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ വീണ്ടും ലേഖനം. പൃഥ്വിരാജിന്റെ്‌റെ സിനിമകളി ലെ തുടര്‍ച്ചയായ രാജ്യവിരുദ്ധലക്ഷ്യങ്ങള്‍ ഗൗരവമുള്ളതാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നടനും സംവി ധായകനുമായ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ കു -റച്ചുകാലമായി നടക്കുന്ന ആശയപരമായ നീക്ക ങ്ങളാണെന്നും ലേഖനത്തില്‍ ആരോപിച്ചു. സി നിമയിലെ ചില രംഗങ്ങള്‍ മുറിച്ചുനീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഓര്‍ഗനൈസറില്‍ ഞായറാഴ്ച എമ്പുരാനെക്കു റിച്ച് വീണ്ടും ലേഖനം വന്നത്.സിനിമ ചരിത്ര ത്തെ വളച്ചൊടിക്കുന്നതും ഭീകരവാദത്തെ വെ ള്ളപൂശുന്നതുമാണെന്ന് വിഷ്ണു അരവിന്ദ് എഴും തിയ ലേഖനത്തില്‍ പറയുന്നു. ആദ്യഭാഗമായ ലൂസിഫറിലും ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അജ്ഞാതരായ വിദേശശക്തികളുടെ കളിപ്പാ വയാണെന്നാണ് പറയുന്നത്. എമ്പുരാനിലാവട്ടെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ യും ലക്ഷ്യംവെക്കുന്നതായും ലേഖനത്തിലുണ്ട്..
അതേ സമയം എമ്പുരാനെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ ചിത്രത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തിലേക്ക് അന്വേഷണം ആരംഭിച്ചു എന്നാണ് സൂചനകള്‍. പ്രിഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ ചിത്രീകരണം മുതല്‍ ഉളള വിദേശ ബന്ധങ്ങള്‍, എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ യാത്രകള്‍. പണം വന്ന വഴി ഇവയെല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.