കൊല്ലം :സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫിസുകളിൽ ഇത് റിട്ടയർമെൻ്റ് ദിനം. ഇന്ന് വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് 12,500 പേരാണ്. രാവിലെ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവ രെ വീട്ടിലെത്തിക്കുന്ന ചടങ്ങുമാണ് ഓഫിസുകളിൽ നടക്കുക.ഇതോടെ ഭൂരിപക്ഷം ഓഫീസുകളിലും ഇന്ന് പ്രവർത്തനം ഭാഗികമാകാനാണ് സാധ്യത.
സെക്രട്ടേറിയറ്റിൽനിന്നു മാത്രംഇരുനൂറോളം പേർ വിരമിക്കുന്നു.ജൂണിൽ സ്കൂൾ പ്രവേശനം ഉറ പ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപു ണ്ടായിരുന്നതിനാലാണ് ഈ മാസം കുട്ടവിരമിക്കൽ ഉണ്ടാകുന്നത്.
മാസത്തെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം. മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി. അധ്യാപകരുടെ വിര മിക്കൽ തീയതി മാർച്ച് 31
ഈ വർഷം വിരമിക്കുന്ന 24,424 പേരിൽ പകുതിയും ഈ മാസം സർവീസ് വിടും.