വിജിലന്‍സ് മേധാവിയായി ഒന്‍പതുമാസംമാത്രം പൂര്‍ത്തിയാക്കിയ ഡിജിപി യോഗേഷ് ഗുപ്തയുടെ സ്ഥാനം നഷ്ടപ്പെട്ടത് ഭരണകക്ഷിയുടെ പ്രിയപ്പെട്ട വനിതാ നേതാവിനെതിരായ അന്വേഷണ ശുപാര്‍ശയോ അതോ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കര്‍ത്തവ്യനിര്‍വഹണ വീഴ്ച്ചയോ. പോലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ പട്ടികയില്‍ ഇടം നേടുമെന്ന് കരുതുന്ന അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് മാറ്റിയത് അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം ഏബ്രഹാമിനെതിരെയുളള പരാതിയില്‍ വിജിലന്‍സ് നടപടിയെടുക്കാതെ വന്നപ്പോള്‍ ജോമോന്‍പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ സിബിഐ അന്വേഷണത്തിന് കോടതി ശുപാര്‍ശ ചെയ്തത് വിജിലന്‍സിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് സ്ഥാനം നഷ്ടമെന്നതി ലാണ് വിവാദം. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനസമയത്ത്, പരിശീലനം നേടിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സുരക്ഷ യ്ക്ക് വിട്ടുനല്‍കിയില്ലെന്നതും സ്ഥാനമാറ്റത്തിന് കാരണമായെന്നാണ് വിവരം. ദിവ്യ യുടെപേരില്‍ എഫ്ഐആര്‍ രജി സ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് യോഗേഷ് ഗുപ്ത ശുപാര്‍ശ ചെ യ്തതെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഇനി പുതിയ വിജിലന്‍സ് മേധാവി വന്ന ശേഷമാകും ഇക്കാര്യത്തില്‍ തീരുമാന മുണ്ടാവുക.സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് തുട ങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പ ത്തിക ക്രമക്കേടുകളുണ്ടെന്നും അന്വേഷ ണം വേണമെന്നുമുള്ള യോഗേഷ് ഗുപ്തയുടെ കത്തിലും സര്‍ക്കാര്‍ അനുമതിനല്‍കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത്, പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സില്‍നിന്ന് സുരക്ഷയ്ക്കായി ഉള്‍പ്പെ ടുത്തിയെങ്കിലും മറ്റൊരു ഉദ്യോഗസ്ഥനെയാണ് ഡയറക്ടര്‍ അയച്ചത്. ഇക്കാര്യം പ്രധാന മന്ത്രിയുടെ സുരക്ഷാവിഭാഗം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. ഇതില്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടു എന്നാണ് വിവരം.