ബെംഗളൂരു : കര്‍ണാടകയിലെ ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിൽ കാമുകനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍.
അറസ്റ്റിലായവരില്‍ രണ്ടുപേർ പ്രായപൂര്‍ത്തിയാകാത്തവരാണ്.രണ്ടുമാസത്തോളം പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.