Spread the love

കോട്ടയം : നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ഓവര്‍സീസ് കരിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും ഏറ്റുമാനൂരുള്ള ഇമ്മാനുവേല്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന സ്ഥാപനത്തില്‍ നിന്നുമാണ് പ്രോട്ടക്ടര്‍ ഓഫ് ഇമിഗ്രന്റസ് പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തത്.ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും നിയമാനുസൃതമുള്ള ലൈസന്‍സ് ഇല്ലായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും എമിഗ്രേഷന്‍ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു