പ്രിയദര്‍ശനും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത് മോഹന്‍ലാല്‍ നായകനായ ഒപ്പം സിനിമയുടെ റീമേക്കിന് വേണ്ടിയെന്ന് സൂചന.
ചിത്രത്തില്‍ ഒരു അന്ധനായിട്ടാണ് സെയ്ഫ് അലി ഖാന് അഭിനയിക്കുന്നത്. ഇതാദ്യമായാണ് സെയ്ഫും പ്രിയനും ഒന്നിക്കുന്നത്. ബോബി ഡിയോള്‍ സിനിമയില്‍ വില്ലനായി എത്തുന്നുവെന്നും സംസാരമുണ്ട്. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ഒപ്പം മോഹന്‍ലാലിന്റെ അഭിനയമികവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അന്ധനായിട്ടാണ് അഭിനയിച്ചത്.
മലയാളികളെപ്പോലെ തന്നെ ബോളിവുഡിലും ഏറെ ആരാധകരുള്ള സംവിധായകനാണ് പ്രിയദര്ശന്. അക്ഷയ്കുമാര്‍ നായകനായ ഭൂത് ബംഗ്ലാ എന്ന ചിത്രത്തിന്റെ സംവിധാനത്തിലാണ് പ്രിയദര്ശന് ഇപ്പോള്‍.