തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് നിലവില്‍ ആത്മഹത്യ പ്രവണത ഇല്ലെന്നും ജയിലില്‍ നല്ല നടപ്പാണെന്നും അധികൃതര്‍. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ പ്രത്യേക നിരക്ഷണത്തിലായിരുന്നു അഫാന്‍. എന്നിരുന്നാലും നിലവില്‍ അഫാനെ പാര്‍പ്പിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാന്‍ തന്നെയാണ് തീരുമാനം.
നിലവില്‍ ജയിലില്‍ യു ടി ബ്ലോക്കിലാണ് അഫാന്‍ ഉള്ളത്. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.