Spread the love

നിഷാല്‍ ചന്ദ്രയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമകളിലും മറ്റും കുട്ടികാലത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും നിഷാലിന്റെ കുടുംബം ഏറെ പ്രാധാന്യം നല്‍കിയത് പഠനത്തിനായിരുന്നു. യുഎസില്‍ ഉപരിപഠനം നടത്തിയ നിഷാല്‍ തിരുവനന്തപുരം സ്വദേശിയാണ്.

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ സ്കോളര്ഷിപ്പോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ നിശാൽ ഇന്ന് അമേരിക്കയിൽ ഒരു കോടിക്ക് അടുത്ത് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്. ഭാര്യ രമ്യക്കും രണ്ടുമക്കൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ ആണ് താമസം.എന്നാൽ കഴിഞ്ഞ കുറച്ച ദിവസങ്ങളായി നിശാലിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ് ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ച് വന്നൊരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടി ജീജ അടക്കം ഈ കുറിപ്പ് പങ്കുവച്ചെത്തിയിട്ടുണ്ട്.

കുറിപ്പ്

മൂന്നുമാസം പോലും തികയ്ക്കാത്ത ആദ്യ ദാമ്പത്യം. ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം. ആദ്യബന്ധം പിന്നീട് കുടുംബകോടതിയിൽ ഒത്തുതീർപ്പിൽ എത്തിയിരുന്നു. പറഞ്ഞു വരുന്നത് പ്രമുഖ നടിയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ കാര്യമാണ്.. ആ നിശാൽ ചന്ദ്ര 2013-ൽ വീ ണ്ടും കല്യാണം കഴിഞ്ഞു. മാവേലിക്കര ക്കാരി രമ്യയെ.. ഇപ്പോൾ വിവാഹ ജീവിതം 13 ാം വര്‍ഷത്തിലേക്ക്.

കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭി നയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായി രുന്നു കുടുംബം പ്രാധാന്യം നല്‍കിയത്. യുഎസില്‍ ഉപരിപഠനം നടത്തിയ നിശാല്‍ തിരുവനന്തപുരം സ്വദേശിയാണ്. കുമാരപുരത്തെ ചന്ദ്രമോഹന്റെയും മണിയുടേയും ഇളയ മകനായി ജനിച്ച നിഷാൽ പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ തന്നെ 1998ലാണ് യുഎസിലേക്ക് ഉപരിപഠനത്തിന് പോകുന്നത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നി ന്നും കമ്ബ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ടെലികമ്മ്യൂണിക്കേഷന്‍സില്‍ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് 2002ലാണ് പഠിച്ചിറങ്ങുന്നത്. ശേഷം തൊട്ടു പിന്നാലെ തന്നെ വാള്‍ സ്ട്രീറ്റിലെ പ്രമുഖ ഇന്‍ വെസ്റ്റ്മെന്റ് ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലിയിലും പ്രവേശിച്ചു. അതിനിടെ ഫോര്‍ ദ പീപ്പിള്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എങ്കിലും കരിയര്‍ ബില്‍ഡിംഗിന്റെ തിരക്കിലായിരുന്നു നിഷാല്‍.

അങ്ങനെയിരിക്കെയാണ് നടിയുമായുള്ള വിവാഹാലോചന വരുന്നതും അതിവേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും. 2009 ഫെബ്രുവരിയിലായിരുന്നു വിവാഹം. ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹവും ഒരാഴ്ച കഴിഞ്ഞ് കാഞ്ഞങ്ങാട് വച്ച്‌ വിവാഹ റിസപ്ഷനും അടുത്ത ദിവസം കൊച്ചിയില്‍ വച്ച്‌ സിനിമാക്കാര്‍ക്കായും റിസ്ഷന്‍ സംഘടിപ്പി ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആ ദാമ്പത്യം മൂന്നു മാസം പോലും തികച്ചില്ല. തന്റെ ആദ്യ വിവാഹത്തെ ഒരു ദുഃസ്വപ്നമായി കാണുന്നുവെന്നാണ് നിശാലും പറഞ്ഞത്. തുടര്‍ന്ന് വിവാഹ മോചനം നേടി അഞ്ചാം വര്‍ഷം 2013ലാ ണ് നിശാല്‍ രണ്ടാം വിവാഹത്തിലേക്ക് കടന്നത്. ഒരു ബന്ധു വഴി ആണ് മാവേലിക്കര സ്വദേശിനിയും മൈക്രോബയോ ളജിയില്‍ ബിരുദാനന്തര ബിരുദധാരി യായ രമ്യയുമായുള്ള വിവാഹാലോചന വരുന്നത്.