Spread the love

കോട്ടയം :ന്യൂഡല്‍ഹി വിമാനത്താവളത്തിലെ ഇടനാഴിയിലെ കോണ്‍ക്രിറ്റ് സീലിങ് അടര്‍ന്നു വീണ് യാത്രക്കാരിക്ക് കാലിനു പരിക്കേറ്റു. പുതുപ്പള്ളി സ്വദേശി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.ബുധനാഴ്ച രാത്രിയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവമെന്ന് പറയുന്നു. നടന്നു പോകുന്നതിനിടെ മുകളില്‍ നിന്നുവീണ പാളി ആദ്യം തല യിലും പിന്നീട് കാലിലേക്കും വീഴുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് നീരുവ ന്ന് മുഴച്ചു. കടുത്ത വേദനയു മുണ്ടായി. വിമാനം പുറപ്പെടേ ണ്ട സമയമായതിനാല്‍ കേരളത്തിലേക്ക് യാത്രതിരിച്ചു.

ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷ. മകളും ഒപ്പമുണ്ടായിരുന്നു. പുതുപ്പള്ളിയിലെത്തിയശേഷം വിദഗ്ധചികിത്സ തേടി. എല്ലിന് പൊട്ടലില്ലെന്നാണ് പരി ശോധനഫലം.