Spread the love

കോട്ടയം : സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ച് വന്ന മകളുടെ വിവാദം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ. പിണറായി വിജയനെതിരെ പാർട്ടി ശത്രുക്കൾ ഒരുമിക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ എക്സാ ലോജിക് ഇടപാടിൽ കേന്ദ്ര കമ്പനി കാര്യ അന്വേഷണ ഏജൻസി പിടി മുറുക്കിയത് സമ്മേളനം മധുരയിൽ നടക്കുമ്പോഴാണ്. എസ്എഫ്ഒയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഇനി കോടതി കുറ്റപത്രം നൽകുന്നതിലേക്ക് കടക്കും.സിപിഎം മുഖ്യമന്ത്രിയുടെ മകൾ അഴിമതി കേസിൽ കുറ്റാരോപിതയായി വിചാരണ നേരിടേണ്ടി വരുന്നത് പാർട്ടിക്ക് മുഖം നഷ്ടമാണ്.പ്രത്യേകിച്ച് രാജ്യത്തെ ഏക അധികാര തുരുത്തായ കേരള മുഖ്യമന്ത്രിയും കുടുംബവും ആരോപണ മുൾമുനയിൽ നിൽക്കുമ്പോൾ.

വീണയ്ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ പാർട്ടി പരസ്യമായി പ്രതികരിച്ചിരുന്നു.എന്നാൽ മധുരയിൽ ആ നിലപാട് മാറ്റി.ഇത് സ്വകാര്യ കാര്യം എന്ന മട്ടിലാണ് പാർട്ടി നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഏകദേശം ഒറ്റക്കെട്ടാണ്. പാർട്ടിയുമായി ഇതിന് പുലബന്ധം പോലുമില്ലെന്ന് അവർ ആരോപിക്കുന്നു. തുടർന്ന് നടപടികൾ ഒറ്റയ്ക്ക് നേരിടണമെന്നും പി ബി അംഗം കഴിഞ്ഞദിവസം വാർത്ത ലേഖകരോട് വെളിപ്പെടുത്തിയിരുന്നു.എന്നാൽ പ്രകാശ് കാരാട്ടിനും കേരളത്തിലെ നേതാക്കൾക്കും മറിച്ചുള്ള അഭിപ്രായമാണുള്ളത്.പക്ഷേ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അത്തരത്തിൽ മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിച്ച് പരസ്യമായി അഭിപ്രായപ്രകടനം നടത്താനുള്ള ധൈര്യം കേരള നേതാക്കൾക്കില്ല

പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരായ നീക്കം ഇതിലൂടെ ശക്തിപ്പെടുകയാണ്. പ്രായപരിധിയിൽ ഇളവ് നൽകി പി ബിയിൽ തുടരാനുള്ള പ്രത്യേക അംഗീകാരം നൽകാൻ ഇരിക്കവേയാണ് പിണറായി കുടുംബത്തിന് ആഘാതമായി കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് വരുന്നത്. തെരഞ്ഞെടുത്ത സമയം പരിശോധിക്കുമ്പോൾ ഇത് തികച്ചും യാദൃശ്ചികം എന്ന് കരുതാൻ രാഷ്ട്രീയ നിരീക്ഷകർക്ക് കഴിയുന്നില്ല.