Spread the love

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി.ബലൂച് ഭീകരർ ആണ് ട്രെയിൻ റാഞ്ചിയത്. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്.Passenger Train Hijacked In Pakistan

ഇവർ 450 യാത്രക്കാരെ ബന്ദികളാക്കി യെന്നാണ് വിവരം. അതേസമയം ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകളുണ്ട്. ട്രെയിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടതായും നാട്ടുകാർ പറഞ്ഞതായ് വിവരമുണ്ട്.

പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.