ചെന്നൈ: ജോലാര്‍പേട്ട് സ്റ്റേഷനു സമീപം വച്ചാണ് തിങ്കളാഴ്ച്ച രാത്രിയില്‍ ചെന്നൈ-പാലക്കാട് എക്സ്പ്രസ് നമ്പര്‍ 22651-ല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചിന്റെ മധ്യഭാഗത്തെ ബെര്‍ത്ത് വീണ് ഒരു സ്ത്രീ യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റത്.
ചെന്നൈ സ്വദേശിനിയായ സൂര്യമുരുകന് എന്ന 39 വയസ്സുള്ള യുവതി താഴത്തെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 1.15 ഓടെയാണ് മിഡില്‍ ബെര്‍ത്ത് പെട്ടെന്ന് അവരുടെ ദേഹത്തേക്ക് വീണത്. രക്തസ്രാവമുണ്ടായതിനാല്‍ ഭര്‍ത്താവ് ജ്യോതി ജയശങ്കര്‍ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറുടെ (ടിടിഇ) മെഡിക്കല്‍ സഹായം തേടി. എന്നാല്‍ ട്രെയിനില്‍ പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പുലര്‍ച്ചെ 2.40 ഓടെ സേലത്ത് എത്തിയപ്പോള്‍, ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, തുന്നിക്കെട്ടലുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.യാത്രക്കാരന് ബെര്‍ത്ത് ഹുക്ക് തെറ്റായി ഇട്ടതാനാവാം ബെര്‍ത്ത് വീണതെന്ന് ദക്ഷിണ റെയിവേയുടെ വിശദീകരണം.