കോട്ടയം: ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് ഘടകത്തിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന സതീഷ് ചന്ദ്രൻ മാസ്റ്റർ നിയുക്ത പ്രസിഡന്റ് ദിപിൻ സുകുമാറിന് ചുമതല കൈമാറി. ഒപ്പം ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അജിത്ത് തോമസും ചുമതലയേറ്റു.
സതീഷ് ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി മധ്യമേഖല പ്രസിഡണ്ട് എൻ ഹരി യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, വാഴൂർ മണ്ഡലം പ്രസിഡന്റ് ഐ ജി ശ്രീജിത്ത്, ‘ ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മധ്യ മേഖല വൈസ് പ്രസിഡന്റ് വി എൻ മനോജ്, റ്റി ബി ബിനു, ഹരികുമാർ, ശിവദാസ്, അനിൽകുമാർ വീട്ടിക്കൽ, വിജയകുമാർ, അനിതാ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു