Spread the love

കോട്ടയം : പാലാ നെല്ലിയാനിയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ സംസ്‌കാരം ഇന്ന് നടക്കും. പാലാ നെല്ലിയാനിയില്‍ കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ ( മിന്നു -19 ) യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഹൈദ്രാബാദില്‍ നഴ്സിംഗ് പഠിയ്ക്കുന്ന സില്‍ഫ ജൂണ്‍ 1 ന് തിരിച്ച് പോകാനിരിയ്ക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വീട്ടില്‍ ആരംഭിച്ച് നെല്ലിയാനി സെന്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.