Spread the love

ആലുവ : റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരിക്ക് സുഖപ്രസവം. ഒഡിഷ സ്വദേശി ആയ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കുക ആയിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഠിനമായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒഡിഷ സ്വദേശിയും ബന്ധുക്കളും ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ചാടിയിറങ്ങുന്നത്. തുടർന്ന് പെണ്‍കുട്ടി സ്റ്റേഷനിൽ തന്നെ പ്രസവിച്ചു. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷമാണ് ഡോക്ടേഴ്‌സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.