ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഓട്സ് മികച്ച ഒന്നാണ്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡൻറുകൾ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളിൽ നിന്നും നമ്മുക്ക് സംരക്ഷണം നൽകുന്നു. ഇത് കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരുവിന്റെ പാടുകൾ, കരുവാളിപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഓട്സ്. ഓട്സ് ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ ഏതുതരത്തിലുള്ള ചർമ്മക്കാർക്കും ഉപയോഗിക്കുന്നത് നല്ലതാണ്. ചർമ്മത്തിൽ അധിക അളവിൽ ഉണ്ടാകുന്ന എണ്ണയെ വലിച്ചെടുത്ത് കൊണ്ട് മുഖക്കുരുവിനെ തടഞ്ഞു നിർത്താനും ഓട്സിന് സാധിക്കും.
ചർമ്മസംരക്ഷണത്തിൽ ഓട്‌സ് ഫേസ് മാസ്‌ക് ഉൾപ്പെടുത്തുന്നത് വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
ഓട്സ് ഇങ്ങനെ ഉപയോഗിക്കാം
ഓട്സ് തൈര് ഫേസ്പാക്ക്
ഒരു ടീസ്പൂണ്‍ ഓട്‌സ് എടുത്ത് നല്ലതു പോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു തൈര് കൂടി ചേർത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. കൂടാതെ ഇതിൽ വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. . 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ചർമ്മത്തിൽ ഉണ്ടാവുന്ന നിറവ്യത്യാസങ്ങളെല്ലാം പരിഹരിക്കാൻ തൈര് നിങ്ങളെ സഹായിക്കും. ഇതുകൂടാതെ ഈ പായ്ക്ക് ചർമ്മത്തെ ശാന്തമാക്കുകയും അമിതമായ എണ്ണമയം കുറയ്ക്കുകയും വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യും.
മുൾട്ടാണിമിട്ടി ഓട്സ് ഫേസ് പാക്ക്
2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ റോസ് വാട്ടർ 2 ടേബിൾസ്പൂൺ മുൾൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നേർത്തെ പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. മാസ്ക് ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. തുടർന്ന് ഏതെങ്കിലും നല്ല മോയ്‌സ്ചുറൈസർ ഉപയോഗിക്കുകയും ചെയ്യാം
മുൾട്ടാണി മിട്ടി സൗന്ദര്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ചേരുവകളിലൊന്നാണ്. എണ്ണമയത്തെയും അഴുക്കിനെയും നീക്കം ചെയ്യുന്നതിനും മുഖക്കുരു അടക്കമുള്ള ചർമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായം ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ വ്യക്തവും മൃദുത്വമുള്ളതുമാക്കി മാറ്റിയെടുക്കാൻ സഹായിക്കും.
ബദാമും ഓട്സും:
ബദാം നന്നായി പൊടിച്ചെടുത്ത് ശേഷം പാലിൽ ചേർക്കാം. ഇതിലേക്ക് ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 10-15 മിനിറ്റ് കാത്തിരിക്കാം. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. തിളങ്ങുന്നതും ഈർപ്പം ഉള്ളതുമായ ചർമം ലഭ്യമാകാൻ ഈ ഫേസ് പാക്ക് സഹായിക്കും.
ഓട്‌സ് എക്‌സ്‌ഫോളിയേറ്റര്‍
. കുറച്ച് തേനും വെള്ളവും ചേര്‍ക്കുന്നതോടെ ഓട്സ് ഒരു മികച്ച എക്സ്ഫോളിയേറ്ററാവുന്നു. ഇത് നിങ്ങളുടെ മുഖത്ത് 5 – 10 മിനിറ്റ് മൃദുവായി സ്‌ക്രബ് ചെയ്യുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക, തുടര്‍ന്ന് സെറം അല്ലെങ്കില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യുക.