നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ജോയി ആവണമെന്ന മുന്‍ നിലപാടില്‍നിന്ന് പി.വി അന്‍വര്‍ അയയുന്നു.
യു.ഡി.എഫ് ഔദ്യോഗികമായി പി.വി അന്‍വറിനെ ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചതോടെ ഈ വിഷയത്തില്‍ ഇനി കടുംപിടിത്തം വേണ്ടെന്നാണ് പി.വി അന്‍വറിനെ അണികളും നേതാക്കളും ഉപദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു സംസാരവും ഇനി പൊതുസമൂഹത്തിനു മുന്നില്‍ വേണ്ടെന്നാണ് അന്‍വറും തീരുമാനിച്ചിരിക്കുന്നത്.
ആര്യാടന്‍ ഷൗക്കത്തിനായി കോണ്‍ഗ്രസിലെ പ്രബല വിഭാഗവും മുസ്ലിം ലീഗും രംഗത്തുണ്ട്.
വി.എസ് ജോയി വേണോ ആര്യാടന്‍ ഷൗക്കത്ത് വേണോയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോ യുഡിഎഫിനോ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അണികളും ആകെ ആശയക്കുഴപ്പത്തിലാണ്.