മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. നാലു പേരെ കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്.
എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയില്‍ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടന്നത്.
ഏത് കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വ്യക്തത വന്നിട്ടില്ല. കൊച്ചി എന്‍ഐഎ യൂണിറ്റ് എത്തിയാണ് റെയ്ഡ് നടത്തിയത്.