Spread the love

കേരളത്തിലെ ദേശീയപാതാ വികസന പദ്ധതിയില്‍ സംഭവിച്ച അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റ നിലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തണം: മോന്‍സ് ജോസഫ് എം.എല്‍.എ . കോട്ടയം
കുമരകത്ത് വച്ച് അനക്‌സ് ആഡിറ്റോറിയത്തില്‍ എ.കെ.ജി.ആര്‍.എ. സംസ്ഥാന പഠനക്യാമ്പ് ലീഡ് കേരള പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ദേശീയപാത തകര്‍ന്നുവീണതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് മാറിനില്‍ക്കാന്‍ കഴിയില്ല. മുഖ്യഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനും എന്‍.എച്ച്.എ.ഐ.ക്കും ആണെങ്കിലും സംസ്ഥാനസര്‍ക്കാരിനും പി.ഡബല്‌യ്#ു.ഡി. ദേശീയ പാതാവിഭാഗത്തിനും പ്രധാന ഉത്തരവാദിത്വം ഉള്ളതാണ്. കേരളത്തില്‍ നടക്കുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രഫണ്ടായാലും സംസ്ഥാനഫണ്ടായാലും ജാഗ്രതയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച കാണിച്ച വിവിധ ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷണനടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി. പ്രഖ്യാപിച്ചിട്ടുള്ള മാനുവല്‍ പരിഷ്‌കരണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇക്കാര്യം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിന്റെ അടിസ്ഥാനവികസനരംഗത്ത് നിര്‍ണ്ണായകസംഭാവന നല്‍കിയിട്ടുള്ള എല്ലാ വിഭാഗം കോണ്‍ട്രാക്ടര്‍മാരും ഇന്ന് തകര്‍ച്ചയുടെ വക്കിലായിരിക്കുകയാണ്. സത്യസന്ധമായി കാര്യക്ഷമമായി ജോലിചെയ്തുവരുന്നവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ നിര്‍മ്മാണമേഘലയേയും കോണ്‍ട്രാക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. സംസ്ഥാനസര്‍ക്കാര്‍ സഹകരിച്ചാല്‍ മുടങ്ങികിടക്കുന്ന എല്ലാ പദ്ധതികളും പുനരാരംഭിച്ച് പൂര്‍ത്തിയാക്കുന്നതിന് എ.കെ.ജി.സി.എ. ആത്മാര്‍ത്ഥമായി സഹകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര പ്രവര്‍ത്തനമാര്‍ഗരേഖ അവതരിപ്പിച്ചു. രക്ഷാധികാരി കെ.സി. ജോണ്‍, സംസ്ഥാന ഭാരവാഹികളായ സോണി മാത്യു, ജോജി ജോസഫ്, കെ.എം. അക്ബര്‍, കെ. നന്ദകുമാര്‍, ജോഷി ചാണ്ടി, അനില്‍ കെ. കുര്യന്‍, ജോസ് മാത്യു, സജി ടി. ചാക്കോ, സജി മാത്യു, ഷാനവാസ്, മനോജ്, സുനില്‍ ദത്ത്, ബാലകൃഷ്ണന്‍, എം.എന്‍ പ്രഭാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.