കോട്ടയം : വിവിധ ജനവിഭാഗങ്ങൾക്ക് കേന്ദ്രസർക്കാരിനോടും അതിന് നേതൃത്വം നൽകുന്ന വർഗീയ കക്ഷിയോടും അവിശ്വാസമാണു ള്ളതെന്നും രാജ്യം രോഷത്തിലും നിരാശയിലുമാണെന്നും ജോൺ ബ്രിട്ടാസ് എംപി
ചങ്ങനാശേരിയിൽ സംയുക്ത മഹല്ല് കോഓർ ഡിനേഷൻ കമ്മിറ്റി വഖഫ് നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാട നംചെയ്യുകയായിരുന്നു അദ്ദേഹം.വിശ്വാസിക്കും അവിശ്വാസിക്കും തുല്യതയോടെ കഴിയാൻ ഭരണ ഘടന അവകാശം നൽകുന്ന നാ ടാണ് ഇന്ത്യയെന്നും, എന്നാൽ പുതിയ വഖഫ് നിയമത്തിലൂടെ കേന്ദ്രസർക്കാർ രജിസ്റ്ററിൽ ഉൾപ്പെടാത്ത വർഷങ്ങൾ പഴക്കമുള്ള പള്ളികൾ സർക്കാരുമായി ബന്ധ പ്പെട്ട ഭൂമിയാണെന്ന് വരുത്തി പിടി ച്ചെടുക്കാനുള്ള നീക്കമാണ് നട ത്തുന്നത്. 22 അംഗങ്ങളുള്ള പു തിയ വഖഫ് ബോർഡിൽ 12 പേർ അമുസ്ലീങ്ങളാണ്. മുസ്ലീം. ക്രിസ്ത്യൻ, ഹിന്ദു ഭിന്നിപ്പ് സൃഷ്ടിക്കാ നാണ് ബിജെപി ശ്രമിക്കുന്നത്. അവർ ദൈവങ്ങളെയും ഭിന്നിപ്പി ക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു.
മഹല്ല് കോഓർഡിനേഷൻ കമ്മറ്റി സെക്രട്ടറി എസ് എം ഫുവാ ദ് അധ്യക്ഷനായി. ഡോ.ജുനൈദ് ജൗഹരി അൽ അസ്ഹരി മുഖ്യപ്ര ഭാഷണം നടത്തി. പുതുർപ്പള്ളി പ്രസിഡൻ്റ് അഡ്വ. ടി പി അബ്ദുൽ ഹമീദ്, ഡോ. അർഷദ് ഫലാഹി ബാഖവി, ഹക്കീം പാറയിൽ എന്നി വർ സംസാരിച്ചു.