Spread the love

കോട്ടയം : തിരുവാതുക്കലില്‍ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്.murder in kottayam

തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപമുള്ള വീട്ടിലാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊലപാതകമെന്ന് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തി. വിജയകുമാറിൻ്റെ മൃതദേഹം ഹാളിലും ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്. വിജയകുമാറിൻ്റെ തലക്ക് ഗുരുതര പരിക്കുണ്ട്.