കോട്ടയം : മെയ് 29, 30, 31 തീയ്യതികളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങൾ മാറ്റി.
29 നു കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്റർ ഉൽഘാടനം, 30 നു നടക്കേണ്ടിയിരുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31 നു കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മറ്റൊരവസരത്തിലേക്ക് മാറ്റിയത്.
കനത്ത കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിലാണിത്.