Spread the love

കോട്ടയം: കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ എറ്റുമാനൂര്‍ സ്വദേശി എബിന്‍ തോമസിനെ (32 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാം മൈല്‍ ഭാഗത്ത് വച്ചായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു പരുക്കേറ്റ കോലാനി സ്വദേശി നിതിനെയും (24 ) മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അര്‍ധരാത്രി പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.