Spread the love

പത്തനംതിട്ട: എംപുരാന്‍ റിലീസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പമ്പയിലെത്തിയ മോഹന്‍ലാലിനെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് മോഹന്‍ലാലും സുഹൃത്തുക്കളും മല ചവിട്ടിയത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന എംപുരാന്‍ ഈ മാസം 27 നാണ് തിയറ്ററുകളിലെത്തുക.

സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം.