Spread the love

കൊച്ചി : എമ്പുരാൻ സിനിമയ്ക്കു ശേഷം വീണ്ടും വിവാദത്തിലായി നടൻ മോഹൻലാൽ. എമ്പുരാൻ, കേന്ദ്രത്തിലെ ബിജെപി സർക്കാരിൻ്റ പ്രതിച്ഛായ തകർക്കാൻ അസൂത്രിതമായി ശ്രമിച്ചു എന്ന വിവാദ മടങ്ങും മുമ്പ് ദുബായിൽ ഗൾഫ് മാധ്യമ പങ്കാളിത്തത്തിൽ സംഘടിപ്പിച്ച പരിപാടിയിലെ സാന്നിധ്യം വിവാദമായി.

ഇന്ത്യൻ സർക്കാർ പാക് ഭീകര നിലപാടിനെതിരെ  പോരാടുമ്പോൾ കേണൽ പദവിയുള്ള മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ആർഎസ്എസ് മുഖ പ്രസിദ്ധീകരണമായ ഓർഗനൈസർ മോഹൻലാലിനെതിരെ ഓൺലൈനിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.വൈകാതെ അത് പിൻവലിക്കുകയും ചെയ്തു:എങ്കിലും സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായി മോഹൻലാൽ വീണ്ടും മാറി. മലയാളത്തിലെ ഏതെങ്കിലും നടനെതിരെ സംഘപരിവാറും സംഘപരിവാർ അനുകൂലികളും പരസ്യ വിമർശനമായിരംഗത്ത് വരുന്നത് ഇതാദ്യമാണ്.

മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണമെന്ന് എമ്പുരാൻ വിവാദം വന്നപ്പോൾ തന്നെ ആവശ്യമുയർന്നതാണ്.

ഇന്ത്യയിലെ വിഘടന വാദത്തെ അനുകൂലിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് നേരത്തെ തന്നെയുള്ള വിമർശനം.ജമ്മു കാശ്മീരിൽ പാക്ക് ആ സ്ഥാനമായുള്ള ജമാഅത്തെ ഇസ്ലാമി പലപ്പോഴും പ്രകോപനപരമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വൺ എതിരെ നടപടിയും എടുത്തിരുന്നു.