ലോഹിതദാസ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നായികമാരിൽ ഒരാളാണ് നടി മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമ മീരയുടെ ഭാവി തന്നെ മാറ്റുകയായിരുന്നു. സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലാണ് നടിയുടെ വിവാഹം നടക്കുന്നത്. 2014 ൽ ദുബായിലുള്ള എഞ്ചിനിയർ അനിൽ ജോൺ ടൈറ്റസിനെയാണ് താരം വിവാഹം ചെയ്തത്.
എന്നാൽ പത്തുവർഷത്തിനു ശേഷം മീര സിനിമയിൽ സജീവമായപ്പോൾ ദാമ്പത്യജീവിതത്തിൽ വിള്ളൽ ഉണ്ടായോ എന്നാണ് ചിലർ തേടിയത്. എന്നാൽ മീര എവിടെയും വിവാഹ ജീവിതത്തെകുറിച്ച് മീര പറഞ്ഞിട്ടില്ല.
അതേസമയം സിനിമയോടൊപ്പം വിവാദങ്ങളിലും നടി ഇടംപിടിച്ചിരുന്നു. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.
അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു.
കൂടാതെ മീരാ ജാസ്മിന് പിന്നീട് ഖേദം പ്രകടിപ്പിക്കുകയും പുണ്യാഹം തളിക്കുന്നതിനുള്ള ചിലവ് കെട്ടിവെക്കുകയും ചെയ്തതിനു ശേഷമാണ് വിവാദം കെട്ടടങ്ങിയത്. എന്നാൽ പ്രമുഖ സംവിധായകൻ പറഞ്ഞ ആരോപണങ്ങളും മീരക്ക് ഇമേജിൽ വിള്ളൽ ഉണ്ടാക്കി. മീരകാരണം വളരെ ബുദ്ധിമുട്ട് സെറ്റിൽ ഉണ്ടായെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.