ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലെെം ലെെറ്റിലേക്ക് വരുന്നതിനോട് വലിയ താൽപര്യമില്ലാത്തയാളാണ് മീനാക്ഷി. സിനിമാ രംഗത്തേക്ക് മീനാക്ഷി വരണമെന്നും അമ്മയെ പോലെ മികച്ച അഭിനേത്രിയായി മാറണമെന്നും ആഗ്രഹിക്കുന്നവർ ഏറെയാണ്.
ഇപ്പോഴിതാ മീനാക്ഷിയ്ക്കൊപ്പം അടിച്ചുപൊളിച്ച ഒരു ദിവസത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നമിത പ്രമോദിന്റെ പോസ്റ്റ്. നമിതയുടെ സമ്മർ ടൗൺ കഫെയിൽ മീനാക്ഷി എത്തിയപ്പോൾ എടുത്ത ഫോട്ടോകളാണ്. വയറും നിറഞ്ഞു, കൂടെ മനസ്സും നിറഞ്ഞു എന്നാണ് ഫോട്ടോകൾക്കൊപ്പം നമിത പ്രമോദ് കുറിച്ചത്. പോസ്, ഈറ്റ്, ഡ്രിങ്ക് സം കൊക്കോലോക്കോ, റിലാക്സ്, ഹോം, സമ്മർ ടൗൺ കഫെ എന്നൊക്കെയാണ് ഹാഷ് ടാഗുകൾ.
മീനാക്ഷി ദിലീപും നമിത പ്രമോദും പരിചയപ്പെട്ടത് അച്ഛന്റെ നായിക എന്ന നിലയിലാണ്. ഒരു അമേരിക്കൻ ഷോയിൽ ദിലീപിനൊപ്പം പോയ മീനാക്ഷി, ആ ഷോയിൽ കൂടെ ഉണ്ടായിരുന്ന നായിക നടി നമിത പ്രമോദുമായി കൂട്ടാവുകയായിരുന്നു. ഏകദേശം ഒരേ പ്രായക്കാരായതുകൊണ്ട് തന്നെ അവർ പെട്ടന്ന് അടുത്തു. ആ സൗഹൃദം ഇരുവരും ഇന്നും തുടരുന്നു.
പലപ്പോഴും നമിത പ്രമോദും മീനാക്ഷി ദിലീപുമായുള്ള സൗഹൃദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്